Monday, October 5, 2026

തത്വമയി വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക്; 500 K സബ്സ്ക്രൈബർമാരുടെ നിറവിൽ അഭിമാനത്തോടെ തത്വമയി ന്യൂസ്

500 K സബ്സ്ക്രൈബർമാരുടെ നിറവിൽ അഭിമാനത്തോടെ തത്വമയി ന്യൂസ്. പുതിയ കാലഘട്ടത്തിന്റെ മാദ്ധ്യമ മേഖലയായ ഡിജിറ്റൽ മാദ്ധ്യമ രംഗത്ത് കഴിഞ്ഞ അഞ്ചുവർഷമായി സുസ്ഥിരതയോടെ മാതൃകാ പ്രവർത്തനം നടത്തുന്ന തത്വമയി വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക്. 183 രാജ്യങ്ങളിൽ നിന്നായി 7.2 മില്യൺ പേജ് വ്യൂസ് ഉള്ള തത്വമയിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇതിനോടകം തന്നെ ജനകീയമാണ്.

യൂട്യൂബിൽ മാത്രം അഞ്ചുലക്ഷം വരിക്കാരുള്ള, നിലവാരമുള്ള വാർത്തകളും, തത്സമയ കാഴ്ചകളും പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ തത്വമയി എന്നും മുന്നിലാണ്. അതേസമയം കൂടുതൽ മികവോടെ വാർത്തകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ തത്വമയിയുടെ പുതിയ ഓഫീസ് സമുച്ചയം ഇനി സാങ്കേതികത്തികവോടെ ഒരുക്കിയ ഓഫീസ് സ്റ്റുഡിയോ കോംപ്ലെക്സിൽ നിന്നാകും പ്രവർത്തിക്കുക.

Related Articles

Latest Articles