Friday, May 17, 2024
spot_img

പിണറായിയുടെ നശിച്ച ഭരണത്തിൽ മടുത്ത് സഖാക്കന്മാരും !

ഓരോ ദിവസം കഴിയുംതോറും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്. കടുത്ത, സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഭരണപക്ഷം സമ്മതിക്കുമ്പോഴും അവരുടെ ധൂർത്തിനും ആഡംബരത്തിനും ഒരു കുറവുമില്ല എന്നതാണ് യാഥാർഥ്യം. എൽ ഡി എഫ് വരും എല്ലാം ശരിയാകും എന്നതായിരുന്നു ഇടത് സർക്കാരിന്റെ ആപ്തവാക്യമെങ്കിലും രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിൽ മടുത്തിരിക്കുകയാണ് ജനങ്ങൾ. ഇപ്പോഴിതാ, 40 വർഷം സഖാവായി നടന്ന ഒരാൾ ഇപ്പോഴത്തെ പിണറായി സർക്കാരിനെപ്പറ്റി പറയുന്നത് എന്താണെന്ന് നമുക്കൊന്ന് കേട്ട് നോക്കാം.

കെ എസ് ആർ ടി സി യിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ശമ്പള കുടിശ്ശിക നൽകാനുണ്ട്. അവർക്ക് ശമ്പളം കൊടുക്കാൻ സർക്കാരിന് പണമില്ല എന്നാണ് സഖാക്കന്മാർ പറയുന്നത്. എന്നാൽ കേരളീയം നടത്താനും നടക്കാനിരിക്കുന്ന നവകേരള സദസ്സ് നടത്തുന്നതിനും സർക്കാരിന് കാശുണ്ട്. കൂടാതെ, ജനങ്ങളുടെ ക്ഷേമമല്ല രണ്ടാം പിണറായി സർക്കാരിന്റെ ലക്ഷ്യം. മറിച്ച് എവിടെ ആരുടെ കൂടെ നിന്നാലാണ് തങ്ങൾക്ക് 10 വോട്ട് കിട്ടുന്നത്, അവരുടെ പ്രീതി പിടിച്ചു പറ്റാനാണ് ഇന്ന് ഇടത് സർക്കാരിന്റെ ശ്രമം. കൂടാതെ, സഹകരണ മേഖലകളിലും സിപിഎമ്മിന്റെ സമ്പൂർണ്ണ ആധിപത്യം കടന്നുകൂടി നാശത്തിന്റെ വക്കിലാണ്. ഗാസയിലെ ഹമാസ് ഭീകരര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ കോഴിക്കോട് വരെ പോയ പിണറായി വിജയന്‍, കുട്ടനാട്ടിലെ കര്‍ഷകരുടെ വീട്ടിലേക്ക് പോകുമോ എന്ന കാര്യവും കേരളം കാത്തിരുന്ന് കാണണം. കേരളം വികസന പാതയില്‍ മുന്നേറണമെന്ന് സിപിഎം ഒരുകാലത്തും ആഗ്രഹിച്ചിട്ടില്ല. കേരള മോഡല്‍ വികസനത്തെക്കുറിച്ച് അവര്‍ വാചാലരാവും. പഠന കോണ്‍ഗ്രസുകള്‍ സംഘടിപ്പിക്കും. എന്നാല്‍ ട്രേഡ് യൂണിയന്‍കാരെയും പാര്‍ട്ടിക്കാരെയും കയറൂരിവിട്ട് വികസനവിരുദ്ധമായ അന്തരീക്ഷം സൃഷ്ടിക്കും. നിക്ഷേപം നടത്താനെത്തുന്നവരെ ആട്ടിയോടിക്കും. ട്രാക്ടറിനും കമ്പ്യൂട്ടറിനുമെതിരെ സമരം ചെയ്ത് പുരോഗതിക്ക് വിലങ്ങുതടിയായി നില്‍ക്കും. ജനകീയാസൂത്രണം പോലെ പാര്‍ട്ടിക്ക് നേട്ടമുണ്ടാകുന്ന പരിപാടികളാണ് ഇവര്‍ വികസനമെന്ന പേരില്‍ നടപ്പാക്കുക. ഇതാകട്ടെ വികസനപാതയില്‍ നാടിനെ ഒരിഞ്ചുപോലും മുന്നോട്ടു നയിക്കുകയുമില്ല. എന്നാൽ, പിണറായി മോഡല്‍ വികസനമെന്നത് ഇതില്‍നിന്ന് കുറച്ചുകൂടി വ്യത്യസ്തമാണ്. അത് അഴിമതി മുന്‍നിര്‍ത്തിയുള്ള കരാറുകളും നിര്‍മിതികളുമാണ്. നിര്‍മാണം നടന്നാലും ഇല്ലെങ്കിലും പദ്ധതിത്തുകയുടെ വലിയൊരു ഭാഗം കമ്മീഷനായി കൈപ്പറ്റുകയെന്നതാണ് ഇതിന്റെ പ്രത്യേകത. സംസ്ഥാനത്ത് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയിട്ടുള്ള ചെറുതും വലുതുമായ പദ്ധതികള്‍ ഏതാണ്ടെല്ലാംതന്നെ ഇതിനുവേണ്ടിയുള്ളതാണ്. പിണറായി വിജയന്‍ വാശിയോടെ നടപ്പാക്കാന്‍ ശ്രമിച്ച സില്‍വര്‍ലൈന്‍ പദ്ധതിക്കു പിന്നില്‍ സഹസ്രകോടികളുടെ അഴിമതി നടത്താനുള്ള വ്യഗ്രതയാണുണ്ടായിരുന്നത്. ജനരോഷത്താലും കേന്ദ്രസര്‍ക്കാരിന്റെ അനുവാദം ലഭിക്കാതെയും പിന്മാറേണ്ടിവന്ന ഈ പദ്ധതിക്കുവേണ്ടി പിണറായി വിജയൻ ഇപ്പോഴും ശാഠ്യം പിടിക്കുന്നതിനു പിന്നില്‍ അഴിമതി ഒന്നുമാത്രമാണ്. വികസനം വരികയും നാട് പുരോഗമിക്കുകയും ജനങ്ങള്‍ സംതൃപ്തരാവുകയും ചെയ്താല്‍ പാര്‍ട്ടിയുടെ രാഷ്‌ട്രീയത്തിന് തിരിച്ചടിയാവുമെന്ന് ഉറപ്പുള്ളതിനാല്‍, സിപിഎമ്മും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും ഒരുകാലത്തും വികസനത്തിനുവേണ്ടി ആത്മാര്‍ത്ഥമായി ഒന്നും ചെയ്യില്ല എന്നതാണ് സത്യം.

Related Articles

Latest Articles