Tuesday, October 27, 2026

ക്ഷേത്രത്തിൽ പോയവർക്ക് നേരെ മദ്രസയിൽ നിന്നും കല്ലേറ്; മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു, കുട്ടികൾ അറിയാതെ എറിഞ്ഞതെന്ന് മദ്രസ അധികൃതർ; അന്വേഷണം ആരംഭിച്ച് പോലീസ്

ചണ്ഡീഗഡ്: ഹരിയാനയിൽ ക്ഷേത്രത്തിലെ ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ പോയവർക്ക് നേരെ മദ്രസയിൽ നിന്നും കല്ലേറ്. ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നൂഹിൽ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു ആക്രമണമുണ്ടായത്. സമീപത്തെ ക്ഷേത്രത്തിലെ ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സ്ത്രീകൾ. ഇതിനിടെയായിരുന്നു മദ്രസയിൽ നിന്നും ആക്രമണം ഉണ്ടായത്. കുട്ടികൾ അറിയാതെ കല്ലെറിഞ്ഞതാണ് എന്നാണ് മദ്രസ അധികൃതർ പറയുന്നത്. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.

കല്ലേറിൽ സ്ത്രീകൾക്ക് തലയ്ക്ക് ഉൾപ്പെടെയാണ് പരിക്കേറ്റത്. പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ പരിക്കുകൾ സാരമുള്ളതാണെന്നാണ് വിവരം. അതേസമയം സംഘർഷ സമാനമായ സാഹചര്യം ഉണ്ടായതോടെ പോലീസ് സ്ഥലത്തെത്തി. ക്ഷേത്രത്തിലെ പരിപാടി അലങ്കോലപ്പെടുത്തി പ്രദേശത്തെ അന്തരീക്ഷം കലുഷിതമാക്കുന്നതിനായി മതതീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് ഹിന്ദുവിശ്വാസികൾ പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് കൂടുതൽ പോലീസ് വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

Related Articles

Latest Articles