Sunday, October 25, 2026

പാകിസ്ഥാൻ പൊതുതെരഞ്ഞെടുപ്പ്! ഇമ്രാൻ ഖാന് കനത്ത തിരിച്ചടി !മിയാൻവാലിയിലും ലാഹോറിലും മത്സരിക്കാൻ സമർപ്പിച്ച നാമനിർദേശ പത്രിക തള്ളി

ലാഹോർ: അടുത്ത കൊല്ലംനടക്കാനിരിക്കുന്ന മത്സരിക്കാൻ കച്ച കെട്ടുന്ന പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കനത്ത തിരിച്ചടി. ജന്മനാടായ മിയാൻവാലിയിലും ലാഹോറിലും മത്സരിക്കാൻ വേണ്ടി ഇമ്രാൻ ഖാൻ സമർപ്പിച്ച നാമനിർദേശപത്രിക തെരഞ്ഞെടുപ്പ് ബോഡി തള്ളി.

മുൻ ക്രിക്കറ്റ് താരവും പാക് മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ നിലവിൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്. ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പ്. അഴിമതിക്കേസിൽ നിയമനടപടി നേരിടുന്നയാൾ ആയതുകൊണ്ടാണ് ഇമ്രാൻ ഖാന്റെ നാമനിർദേശപത്രിക തള്ളിയതെന്ന് പാക് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 2022-ൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതു മുതൽ ഇമ്രാൻ ഖാൻ നിയമക്കുരുക്കിലാണ്. പ്രധാനമന്ത്രി ആയിരുന്ന കാലത്ത് മറ്റു പ്രധാനമന്ത്രി എന്ന നിലയിൽ വിദേശരാജ്യങ്ങളിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ നിയമവിരുദ്ധമായി കൂടിയ വിലയ്ക്ക് വിറ്റ് അഴിമതി നടത്തി എന്നതാണ് ഇമ്രാനെതിരെയുള്ള ആരോപണം.

Related Articles

Latest Articles