Sunday, October 18, 2026

ഒരു മാസമായി പി.വി അൻവർ എം.എൽ.എയെ കാണാനില്ല; പൊലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ കാണാനില്ലെന്ന് കാണിച്ച്‌ യൂത്ത് കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ഒരു മാസത്തിലധികമായി എം.എല്‍.എയെ കാണാനില്ലെന്നും യാതൊരു വിവരമില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. നിയമസഭാ സമ്മേളനത്തിലും എം.എൽ.എ പങ്കെടുത്തില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.

എം.എല്‍.എയെ എത്രയും വേഗം കണ്ടെത്തണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം. എന്നാല്‍ പരാതി സ്വീകരിക്കാന്‍ നിലമ്ബൂര്‍ പൊലീസ് തയാറായില്ല. എന്നാൽ പരാതി സ്വീകരിക്കാൻ നിലമ്പൂര്‍ പൊലീസ് തയാറാകാത്തതിനാൽ ഇ-മെയിലായാണ് പരാതി നല്‍കിയത്.

നിലമ്പൂര്‍ സി.എന്‍.ജി റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ എം.എല്‍.എ ഓഫീസിലെത്തിയപ്പോള്‍ സ്ഥലത്തില്ലെന്നാണ് അറിയിച്ചതെന്നും ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles