ദില്ലി: അനധികൃത സ്വത്ത് സന്പാദനകേസില്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ കസ്റ്റഡി നീട്ടി.ഈ മാസം 17 വരെയാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. ശിവകുമാറിന് വേണ്ട ചികിത്സ ലഭ്യമാക്കണമെന്ന് റോസ് അവന്യൂ കോടതി നിര്‍ദ്ദേശിച്ചു. ചികിത്സ ലഭ്യമാക്കിയശേഷമേ ചോദ്യം ചെയ്യാന്‍ പാടുള്ളൂവെന്നും കോടതി. ശിവകുമാറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചു.

