Friday, May 17, 2024
spot_img

ജീവന് ഭീഷണി;സുരക്ഷ വേണമെന്ന് ഹാര്‍ദിക് പട്ടേല്‍

ജംനഗര്‍: തിരഞ്ഞെടുപ്പ് റാലികളില്‍ കൈയ്യേറ്റം നടന്നതിനെ തുടര്‍ന്ന് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന പട്ടീദാര്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍. വെള്ളിയാഴ്‍ച്ച ഹാര്‍ദിക്കിനെ പൊതുറാലിക്ക് ഇടയ്‍ക്ക് ഒരാള്‍ മുഖത്തടിച്ചിരുന്നു. ശനിയാഴ്‍ച്ച ഹാര്‍ദിക്കിന്‍റെ റാലി അക്രമാസക്തവുമായി. ഞായറാഴ്‍ച്ച റോഡ് ഷോയ്‍ക്ക് തയാറെടുക്കുകയാണ് ഹാര്‍ദിക്. ഈ സാഹചര്യത്തിലാണ് സുരക്ഷ ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്.

ഗുജറാത്ത് ജംനഗര്‍ പോലീസിന് ഹാര്‍ദിക് സുരക്ഷ ആവശ്യപ്പെട്ട് കത്ത് നല്‍കിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡ് ഷോയ്‍ക്ക് ഇടെ തന്നെ സാമൂഹിക വിരുദ്ധശക്തികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും ജീവന്‍ തന്നെ അപകടത്തിലാണെന്നും സുരക്ഷ അനുവദിക്കണമെന്നുമാണ് ഹാര്‍ദിക് ആവശ്യപ്പെടുന്നത്. ഞായറാഴ്‍ച്ച രാവിലെ ഒമ്പത് മണിക്കാണ് ഹാര്‍ദിക് റാലി നടത്തുന്നത്. തനിക്ക് വധഭീഷണിയുണ്ടെന്നും ഹാര്‍ദിക് കത്തില്‍ വ്യക്തമാക്കി.

സംവരണത്തിനായി സമരം ചെയ്‍ത ഹാര്‍ദിക് ഇത്തവണ മത്സരിക്കുന്നില്ല. 2015ല്‍ പട്ടീദാര്‍ സമരം അക്രമാസക്തമായിരുന്നു. ലഹളയുണ്ടാക്കിയതിന് ഹാര്‍ദിക് ക്രിമിനല്‍ കുറ്റം നേരിടുകയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഹാര്‍ദിക്കിനെ ഗുജറാത്ത് ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും വിലക്കിയിരുന്നു.

Related Articles

Latest Articles