കോട്ടയം: തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എംബിബിഎസ് സീറ്റ് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന പരാതിയിൽ പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ പി പുന്നൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം ഈസ്റ്റ് പൊലീസാണ് കെ പി പുന്നൂസിനെ അറസ്റ്റ് ചെയ്തത്. കോട്ടയം പുതുപ്പള്ളിക്കാരനാണ് പരാതിക്കാരൻ. ബിലിവേഴ്സ് സഭ അധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ സഹോദരനാണ് കെ പി പുന്നൂസ്. പ്രതിയെ 14 ദിവസത്തേക്ക് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.നിലവിൽ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് നിരണം.

