Sunday, November 1, 2026

ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠകർമ്മം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ:ശ്രീറാം മന്ദിർ ട്രസ്റ്റ്

ദില്ലി: അയോദ്ധ്യയിൽ നിർമ്മാണത്തിലുള്ള രാമക്ഷേത്രത്തിൽ വി​ഗ്രഹ പ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റാം മന്ദി‍ർ ട്രസ്റ്റ് വി​ഗ്രഹ പ്രതിഷ്ഠയ്ക്ക് ക്ഷണിക്കുമെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. നരേന്ദ്ര മോദിക്ക് ഔദ്യോഗിക അഭ്യർത്ഥന കത്ത് അയക്കാനുള്ള ഒരുക്കത്തിലാണ് റാം മന്ദി‍ർ ട്രസ്റ്റ്.

ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ ഒപ്പുള്ള കത്ത് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിക്ക് അയക്കും. ഡിസംബറിനും ജനുവരിക്കും ഇടയിൽ ഏറ്റവും അനുകൂലമായിട്ടുള്ള തീയതികളിൽ പ്രധാനമന്ത്രിയുടെ ലഭ്യത ഉറപ്പാക്കണമെന്നാണ് കത്തിൽ അഭ്യർത്ഥിക്കുക. അയോദ്ധ്യയിൽ ഏഴു ദിവസം നീളുന്ന ഉത്സവവും വി​ഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ആഘോഷിക്കും.

അതേസമയം, ഡിസംബറോടെ ക്ഷേത്രത്തിൽ ശ്രീരാമ വി​ഗ്രഹം സ്ഥാപിക്കുമെന്നും 2024 ജനുവരിയോടെ ഉദ്ഘാടനം ചെയ്യുമെന്നും രാമജന്മഭൂമി തീർഥ ക്ഷേത്ര ന്യാസ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. രാമക്ഷേത്രം തുറക്കാൻ നഗരം തയ്യാറെടുക്കുന്നതിനാൽ ഉത്തർപ്രദേശ് സർക്കാർ അയോദ്ധ്യയിലെ വിമാനത്താവളത്തിന്റെയും റെയിൽവേ സ്റ്റേഷന്റെയും വിപുലീകരണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്.

Related Articles

Latest Articles