Friday, May 3, 2024
spot_img

കെ സി വേണുഗോപാലിനെ വിമർശിച്ചു; ബ്ലോക്ക് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും സസ്‌പെന്‍ഡ് ചെയ്ത് കോൺഗ്രസ്

കോഴിക്കോട്: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സമൂഹ മാധ്യമങ്ങളിലൂടെ (Social Media) വിമര്‍ശിച്ച രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വെളളയില്‍ ബ്ലോക്ക് പ്രസിഡണ്ടായിരുന്ന സലീം കുന്ദമംഗലം, ബ്ലോക്ക് വൈസ് പ്രസിഡണ്ടായിരുന്ന അബ്ദുള്‍ റസാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് കോഴിക്കോട് ജില്ലാ യുഡിഎഫ് പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം കെ സി വേണുഗോപാലിനെതിരെ ഒളിയമ്പുമായി കെ മുരളീധരന്‍. ഹിന്ദി അറിയാവുന്നവർ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് വരേണ്ടത് ആവശ്യമാണ്. തനിക്ക് ആ ഭാഷ വഴങ്ങാത്തത് കൊണ്ടാണ് അവിടേക്ക് ശ്രദ്ധിക്കാത്തത്. എന്നാൽ രരമേശ് ചെന്നിത്തലയെ പോലുള്ളവർക്ക് ഹിന്ദി നന്നായി വഴങ്ങുമെന്നും കെ മുരളീധരൻ പറഞ്ഞു.

Related Articles

Latest Articles