Tuesday, September 22, 2026

വെടിവെപ്പുണ്ടാക്കി നന്ദിഗ്രാം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു; ‘സിൽവർലൈനിൽ ജനവുമായി യുദ്ധത്തിനില്ല; പദ്ധതിയുമായി മുന്നോട്ട്‌ പോകുമെന്ന് കോടിയേരി ബാലകൃഷ്ണൻ

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി യുദ്ധത്തിനില്ലെന്ന് സിപിഎം (CPI) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റെയിലിനെതിരായി സമരങ്ങള്‍ നടത്തുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്നും സര്‍ക്കാര്‍ വികസന പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.

സമരങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശവുമില്ല അത് സാധ്യവുമല്ല. സമരങ്ങളോട് സിപിഎമ്മിന് ഒരു നിലപാടുണ്ട്. എന്നാല്‍ കേരളത്തില്‍ വെടിവെപ്പുണ്ടാക്കി ഒരു നന്ദിഗ്രാം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് രക്തസാക്ഷികളെ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഗെയിലിനെതിരെ ഇതിലു്ം വലിയ സമരം നടത്തിയിരുന്നു. അത് പിന്നീട് തീര്‍ന്നു. തുടര്‍ന്ന് പദ്ധതി നടപ്പാക്കുകയും ചെയ്തു. അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles