ദില്ലി : പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് ഇനി പുതിയ മുഖം. കമ്പനിയുടെ പുതിയ ലോഗോ ദില്ലിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര ടെലിംകോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അനാച്ഛാദനം ചെയ്തു. കമ്പനിയുടെ ഏഴ് പുതിയ സേവനങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. പഴയ ലോഗോയിൽ ഉണ്ടായിരുന്ന കണക്ടിങ് ഇന്ത്യ എന്നതിന് പകരം പുതിയ ലോഗോയില്‍ കണക്ടിങ് ഭാരത് എന്നാകും ഉണ്ടാകുക. രാജ്യത്താകമാനം 4ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ലോഗോ മാറ്റം. ഇതോടൊപ്പം സ്പാം ബ്ലോക്കിങ് അടക്കം ഏഴ് പുതിയ സേവനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
ഉപഭോക്താവിനെ അറിയിക്കാതെ തട്ടിപ്പ് എസ്എംഎസുകൾ , തട്ടിപ്പ് ശ്രമങ്ങള്‍ എന്നിവ സ്വയമേവ ഫില്‍ട്ടര്‍ ചെയ്യുമെന്ന് അവകാശപ്പെടുന്ന ഒരു പുതിയ സ്പാം ബ്ലോക്കിങ് സേവനം, വൈഫൈ റോമിങ് സര്‍വീസ്, ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി, ഓട്ടോമാറ്റെഡ് സിം കിയോസ്‌കുകള്‍ , ഡി2ഡി സര്‍വീസ്, എന്നിവയാണ് പുതിയ സേവനങ്ങൾ

