Sunday, May 5, 2024
spot_img

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പിന് സാധ്യത; രാഹുൽ ഗാന്ധി നിലപാട് അറിയിച്ചു

കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ പ്രവർത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ ചർച്ചകൾ. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ എതിർക്കില്ലെന്ന് രാഹുൽ ഗാന്ധി മല്ലികാർജുൻ ഖാർഗെയെ അറിയിച്ചു. പ്രവർത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടിലാണ് ശശി തരൂരും അനുയായികളും

എഐസിസി തെരഞ്ഞെടുപ്പിൽ മികച്ച മത്സരം കാഴ്ച വെച്ച ശശി തരൂരിനെ പ്രവർത്തക സമിതിയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ ഖാർഗെ ഗാന്ധി കുടുംബവുമായി ഇന്ന് ചർച്ച നടത്തിയേക്കും. എഐസിസി അധ്യക്ഷനായി നാളെയാണ് ഖാർഗെ ചുമതലയേറ്റെടുക്കുന്നത്.

പ്രവർത്തക സമിതി പുനഃസംഘടനയും വരാനിരിക്കുന്ന പ്ലീനറി സമ്മേളനവുമാണ് ഖാർഗെയുടെ മുന്നിലെ ആദ്യ വെല്ലുവിളി. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളും ഇതിനിടയിൽ നടക്കും

Related Articles

Latest Articles