Categories: Kerala

തലസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളില്‍ തുടര്‍ച്ചയായി മോഷണം; തിരിഞ്ഞു നോക്കാതെ അധികൃതര്‍; ടെമ്പിൾ തെഫ്റ്റ് സ്ക്വാഡ് നവീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കമലേശ്വരം, മുട്ടത്തറ വാർഡുകളിലായി അഞ്ചോളം ക്ഷേത്രങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടര്‍ച്ചയായി മോഷണം. ഇത് തടയാനോ, മോഷ്ടാക്കളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുവാനോ ഇതുവരെയും ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ 6 മാസത്തിനുള്ളിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം ഏതാണ്ട് ഇരുപത്തിയഞ്ചോളം ക്ഷേത്രങ്ങളിലാണ് ഇത്തരത്തില്‍ മോഷണം നടന്നിരിക്കുന്നത്. നിരന്തരം ഉണ്ടാകുന്ന ഇത്തരം ക്ഷേത്ര മോഷണങ്ങളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ ടെമ്പിൾ തെഫ്റ്റ് സ്ക്വാഡ് പുനരുജ്ജീവിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം സന്ദീപ് തമ്പാനൂർ സർക്കാരിനോടാവശ്യപ്പെട്ടു. ഇതേ അവസ്ഥ ഇനിയും തുടരുകയാണെങ്കിൽ ഭക്തജനങ്ങളെ സംഘടിപ്പിച്ച് കൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

അതേസമയം ഇന്നലെ മോഷണം നടന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കമലേശ്വരം ശിവക്ഷേത്രം ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം സന്ദീപ് തമ്പാനൂർ, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഷാജു വേണുഗോപാൽ, താലൂക്ക് സെക്രട്ടറി രാമൻകുട്ടി നായർ, രാജിവ് എന്നിവർ സന്ദർശിച്ചിരുന്നു. ഇതിനുശേഷമായിരുന്നു ശക്തമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടത്.

ഹൈവേയിൽ സ്ഥിതി ചെയ്യുന്ന നീലകണ്ഠസ്വാമി ശിവക്ഷേത്രം, പനമൂട് ദേവീ ക്ഷേത്രം, തുറയിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രം, ആര്യൻ കുഴി ഭഗവതി ക്ഷേത്രം, ഏറ്റവും ഒടുവിൽ കമലേശ്വരം മഹാദേവർ ക്ഷേത്രം എന്നിവടങ്ങളിലാണ് തുടര്‍ച്ചയായി മോഷണങ്ങള്‍ നടന്നത്. സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുവരെയും ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഹിന്ദു ഐക്യവേദി പറഞ്ഞു. ഇതിൽ പല ക്ഷേത്രങ്ങളിലും ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച് വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണാഭരണങ്ങളും, വെള്ളിയാഭരണങ്ങളുമാണ് മോഷ്ടാക്കൾ അപഹരിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

admin

Recent Posts

കാനില്‍ മത്സരിച്ച മലയാളചിത്രം മറന്ന് വാനിറ്റി ബാഗു പുരാണം; ഇടതു ലിബറലുകളുടെ ഇസ്‌ളാമിക് അജന്‍ഡ

ഫ്രാന്‍സിലെ കാന്‍ ഫിലിം ഫിലിം ഫെസ്റ്റിവലില്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മലയാള ചിത്രം മത്സര വിഭാഗത്തില്‍ പങ്കെടുത്തു. പായല്‍…

5 mins ago

പാലസ്‌തീന്‌ വേണ്ടി മുറവിളി കൂട്ടുന്നവർ തയ്വാനെ കാണുന്നില്ലേ ? |RP THOUGHTS|

പാലസ്തീനു വേണ്ടി തണ്ണിമത്തൻ ബാഗ് ! കമ്മ്യൂണിസ്റ്റ്‌ ചൈനയുടെ തെമ്മാടിത്തരങ്ങളെക്കുറിച്ചോ മിണ്ടാട്ടമില്ല.. ഇടത് പ്രതിഷേധങ്ങളുടെ ഇരട്ടത്താപ്പ് ഇങ്ങനെ |RP THOUGHTS|…

33 mins ago

അവയവക്കച്ചവടത്തിന് ഇറാന്‍ ബന്ധം| അവിടെയും വി-ല്ല-ന്‍ മലയാളി ഡോക്ടര്‍| ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍

അവയവമാഫിയയ്ക്ക് ഭൂഖണ്ഡാനനന്തര ബന്ധം. നാം കാണുന്നത് മഞ്ഞുമലയുടെ കുറച്ചു മാത്രം. അവയവ ദാതാക്കളെ കാത്ത് എല്ലായിടത്തും ദല്ലാളുകള്‍ കറങ്ങി നടക്കുന്നുണ്ട്.…

41 mins ago

59.8% പോളിംഗ് ! ആറാംഘട്ടത്തിൽ ജനം വിധിയെഴുതി; ഏറ്റവും കൂടുതൽ പോളിംഗ് പശ്ചിമബംഗാളിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിൽ ലഭ്യമാകുന്ന അവസാന കണക്കുകൾ പ്രകാരം 59. 08 % വോട്ട് പോൾ ചെയ്തു. ഏറ്റവും…

1 hour ago

ജോഡോ യാത്രയുടെ കണ്‍വീനറുടെ പ്രവചനത്തില്‍ ഇന്ത്യാ മുന്നണിക്കു നടുക്കം

യുഎസ് തെരഞ്ഞെടുപ്പു വിദഗ്ധനായ ഇയാന്‍ ബ്രെമ്മര്‍, പ്രശാന്ത് കിഷോര്‍ എന്നിവര്‍ക്കു ശേഷം മുന്‍ എഎപിക്കാരനായ യോഗേന്ദ്ര യാദവും ബിജെപിയുടെ വിജയം…

1 hour ago

സിനിമയ്ക്കു നെഗറ്റീവ് കമന്റിട്ട വീഡിയോ പിന്‍വലിപ്പിച്ചതിന് മമ്മൂട്ടിക്കു വിമര്‍ശനം

സിനിമയുടെ റിവ്യൂകള്‍ വിജയത്തെയോ പരാജയത്തെയോ ബാധിക്കില്ലെ എന്നതായിരുന്നു മമ്മൂട്ടിയുടെ പ്രഖ്യാപിത നിലപാട്. എന്നാല്‍ അടുത്തിടെ ഇറങ്ങിയ ചിത്രത്തിന് പ്രതികൂലമായേക്കാവുന്ന റിവ്യൂ…

1 hour ago