Tuesday, May 14, 2024
spot_img

പ്രബന്ധ വിവാദം: ചിന്ത വിയർക്കുന്നു; വിവാദമായ പിഎച്ച്ഡി പ്രബന്ധം വിദഗ്ധ സമിതിയെവച്ച് പുനഃപരിശോധിക്കണം: സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി

തിരുവനന്തപുരം : പ്രബന്ധ വിവാദം കടുക്കുന്നു. മലയാളത്തിലെ പ്രശസ്ത കവിതയായ വാഴക്കുലയുടെ കർത്താവിന്റെ പേര് തെറ്റിച്ചതിൽ തുടങ്ങിയ വിവാദം കൂടുതൽ ദൃഢമാകുകയാണ്. ഒരു ഓൺലൈൻ സൈറ്റിൽ അക്ഷരത്തെറ്റോടെ പ്രസിദ്ധീകരിച്ച ലേഖനം അക്ഷര തെറ്റ് പോലും തിരുത്താതെ ചിന്ത പകർത്തുകയായിരുന്നുവെന്ന് തെളിഞ്ഞു.തൊട്ടു പിന്നാലെ വിവാദ പ്രബന്ധം വിദഗ്ധ സമിതിയെ നിയോഗിച്ചു പുനഃപരിശോധിക്കണമെന്നും ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുൻ പ്രോ വൈസ് ചാൻസലർ പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹത്തെ കോളജ് അധ്യാപകർക്കു ഹൃസ്വകാല പരിശീലനം നൽകുന്ന എച്ച്ആർഡിസി ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള സർവകലാശാല വൈസ് ചാൻസലർക്കും (വിസി) നിവേദനം നൽകി.

ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്നു പകർത്തി എഴുതിയത് കണ്ടെത്താൻ ശ്രമിക്കാത്തത് ഗൈഡിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ്. അക്കാദമിക് പ്രോഗ്രാമുകളുടെ സർഗ സ്വഭാവവും മൗലികതയും കാത്തുസൂക്ഷിക്കേണ്ട സ്ഥാപനങ്ങളാണ് സർവകലാശാലകൾ. ഈ സ്ഥാപനങ്ങളുടെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ആളുകൾ ധാർമികമായും അക്കാദമികപരമായും ബൗദ്ധികമായും സംഭവിക്കുന്ന ക്രമക്കേടുകളെ പ്രോത്സാഹിപ്പിക്കുന്നവർ ആകരുത്. ചാൻസലർ എന്ന നിലയിൽ ഗവർണർ ഈ ക്രമക്കേടുകൾ തടയുന്നതിനു നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു.

Related Articles

Latest Articles