Wednesday, May 8, 2024
spot_img

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; അദാനിയുടെ മറുപടി പരിശോധിക്കുന്നു;
ചോദ്യങ്ങൾ ഉന്നയിക്കും -എൽ.ഐ.സി

ദില്ലി : ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഓഹരി വിപണിയിൽ ഇടിത്തീയായ സാഹചര്യത്തിൽ റിപ്പോർട്ടിന്മേൽ അദാനി ഗ്രൂപ്പിന്റെ പ്രതികരണം പരിശോധിക്കുകയാണെന്നും വരും ദിവസങ്ങളില്‍ അദാനി ഗ്രൂപ്പ് മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടത്തുമെന്നും അദാനി ഗ്രൂപ്പ് ഓഹരികളില്‍ വൻ തോതിൽ നിക്ഷേപം നടത്തിയിരിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി.) വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണ് എല്‍.ഐ.സി. ഏകദേശം 36,474 കോടിരൂപയുടെ നിക്ഷേപമാണ് അദാനിയുടെ ഗ്രൂപ്പുകളിൽ എല്‍.ഐ.സി. നടത്തിയിട്ടുള്ളത്. ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണത്തിന് പിന്നാലെ അദാനി ഗ്രൂപ്പ് നല്‍കിയ 413 പേജുകളുള്ള മറുപടി എല്‍.ഐ.സി.ക്ക് നൽകിയിരുന്നു.

Related Articles

Latest Articles