Thursday, May 9, 2024
spot_img

കൊറോണ: ചൈനയിലെ കുമിങില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലെത്തി

കൊച്ചി: ചൈനയിലെ കുമിങില്‍ നിന്നും 17 മലയാളി വിദ്യാര്‍ത്ഥികളെ കൊച്ചിയിലെത്തിച്ചു. കൊറോണബാധയുടെ പശ്ചാത്തലത്തില്‍ ഇവരെ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകള്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. എയര്‍ ഇന്ത്യ വിമാനത്തിലാണ് വിദ്യാര്‍ത്ഥികളെ കൊച്ചിയിലെത്തിച്ചത്.

ചൈനയിലെ കുമിങ് ഡാലിയന്‍ സര്‍വകലാശാലയില്‍ എംബിബിഎസിനു പഠിക്കുന്ന 17 വിദ്യാര്‍ഥികളടക്കം 21പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത് . ഇവരുടെ താമസ സ്ഥലത്തും കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തില്‍ ടിക്കറ്റും ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തി.

എന്നാല്‍ ചൈനയില്‍ നിന്നുള്ളവരുടെ യാത്ര അനുവദിക്കില്ലെന്ന് എയര്‍ലൈന്‍ കമ്പനി നിലപാടെടുത്തു. ഇതോടെ യാത്ര മുടങ്ങി. ഭക്ഷണത്തിനടക്കം ക്ഷാമം നേരിടുന്ന സര്‍വകലാശാലയിലേക്ക് പോകാനും പറ്റാത്ത അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍. സംഭവം വാര്‍ത്തയായതോടെ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. ഇവരെ ബാങ്കോക്ക് വഴി കേരളത്തിലെത്തിക്കുകയായിരുന്നു.

Related Articles

Latest Articles