Wednesday, September 30, 2026

മൂക്കിൽ പഞ്ഞി വയ്പ്പിക്കുമോ പഞ്ഞിമിഠായി !! കാന്‍സറിന് കാരണമായ റോഡമിന്‍ സാന്നിദ്ധ്യം കണ്ടെത്തി;കേരളത്തിൽ വ്യാപക പരിശോധന

തിരുവനന്തപുരം : കൊല്ലത്ത് നടത്തിയ പരിശോധനയിൽ പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ അതി മാരകമായ റോഡമിന്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിലുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.സ്റ്റേറ്റ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുക.

മനുഷ്യ ശരീരത്തിന് ഹാനികരമായ നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കിയ കൊല്ലം കരുനാഗപ്പളളിയിലെ കേന്ദ്രം ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. മിഠായി നിര്‍മിക്കുന്ന പരിസരം കക്കൂസ് മാലിന്യങ്ങളാൽ വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പനയ്ക്കായി തയാറാക്കിയിരുന്ന മിഠായികള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Latest Articles