Sunday, May 5, 2024
spot_img

രാജ്യം കോവിഡ് മുക്തമാകുന്നു ; ചികിത്സയിലുള്ളവർ 12,000ത്തിന് താഴെ ;”എക്‌സ്.ഇ” ക്കെതിരെ മുൻകരുത ലെടുത്ത് കേന്ദ്ര സർക്കാർ

ദില്ലി : കഴിഞ്ഞ രണ്ടര വർഷമായി നേരിടുന്ന കോവിഡ് വ്യാപനത്തിന്റെ തോത് ഇപ്പോൾ രാജ്യത്ത് കുറഞ്ഞു വരുന്നു എന്ന് റിപ്പോർട്ടുകൾ . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന രോഗികളുടെ എണ്ണം 1,033 ആണ് .1,222 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്.ഇപ്പോൾ 4.24 കോടിയാളുകളാണ് കൊറോണയിൽ നിന്നും രോഗമുക്തി നേടി കൊണ്ടിരിക്കുന്നത് .

അതേസമയം 4,82,039 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് പരിശോധന നടത്തിയത് . ഇതോടെ കൂടെ രാജ്യത്ത് ഇതുവരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 79.25 കോടിയായി മാറിയെന്നും , 185.20 കോടി വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി .

എന്നാൽ മുംബൈയില്‍ കോവിഡിന്റെ പുതിയ വകഭേദം എക്‌സ്.ഇ (XE) കണ്ടെത്തിയെങ്കിലും റിപ്പോർട്ട് സ്ഥിരീകരിക്കാതെ വച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് .ഇ (XE)യെ നേരിടാനായി കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചുവരുകയാണ് .

Related Articles

Latest Articles