Sunday, May 5, 2024
spot_img

ബിനീഷ് കോടിയേരി അഴിക്കുള്ളിൽ തന്നെ… കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആദ്യഘട്ട വാദം പൂർത്തിയായി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ആദ്യഘട്ട വാദം പൂർത്തിയായി. ഈ കേസ് ഇത് പതിനൊന്നാം തവണയാണ് ഇന്ന് കർണാടക ഹൈക്കോടതിയ്ക്ക് മുന്നിലെത്തിയത്. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ എന്‍സിബി ഇതുവരെയും പ്രതി ചേർത്തിട്ടില്ല. ഈ സാഹചര്യത്തില്‍ ഇഡി ബിനീഷിനെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നാണ് ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയിൽ വാദിച്ചത്.

അതേസമയം തിരുവനന്തപുരത്തെ ബിനീഷിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ മുഹമ്മദ് അനൂപിന്‍റെ കാർഡ് കണ്ടെത്തിയ സംഭവം ഇഡിയുടെ നാടകമായിരുന്നെന്നും ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ അടുത്ത തിങ്കളാഴ്ചയും വാദം തുടരും. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് അറസ്റ്റിലായത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles