Sunday, May 19, 2024
spot_img

ഹൃദയാഘാതം; പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാജ് കൗശല്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ രാജ് കൗശല്‍ അന്തരിച്ചു. 49 വയസായിരിന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ബോളിവുഡ് നടിയും മോഡലുമായ മന്ദിര ബേദിയുടെ ഭർത്താവാണ്. പ്യാർ മെയ്ൻ കഭി കഭി, ഷാദി കാ ലഡ്ഡു, ആന്തണി കോൻ ഹേ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ.

1998 ൽ സ്വന്തമായി പരസ്യ കമ്പനി ആരംഭിച്ച രാജ് 800 ലധികം പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്. 1999ലാണ് കൌശലിന്‍റെയും മന്ദിരാ ബേദിയുടെയും വിവാഹം നടന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles