Sunday, October 4, 2026

ബിനീഷിന്റെ അനാരോഗ്യം ഉടായിപ്പോ? മുഖവിലയ്ക്ക് എടുക്കാതെ കോടതി; കസ്റ്റഡി കാലാവധി നീട്ടി, ബിനീഷിന് തിരിച്ചടി

ബെംഗലൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി കോടതി. ബിനീഷിന്റെ അനാരോഗ്യം മുഖവിലയ്ക്ക് എടുക്കാതെ ആണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.

അഞ്ച് ദിവസത്തേക്ക് കൂടി ഇഡിക്ക് ബിനീഷിനെ കസ്റ്റഡിയിൽ വയ്ക്കാമെന്നാണ് കോടതി വിധി. പത്ത് ദിവസം കൂടി ആണ് ഇഡി ബിനീഷിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. തുടർന്ന് കോടതി ശനിയാഴ്ച വരെ കസ്റ്റഡി നീട്ടി അനുവദിക്കുകയായിരുന്നു.

ആരോഗ്യസ്ഥിതി ഏറെ മോശമാണെന്ന് ബിനീഷ് കോടിയേരി മജിസ്ട്രേറ്റിനെ അറിയിച്ചിരുന്നു. ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡി കോടതിയിൽ സമര്‍പ്പിച്ചു. ഇത് കൂടി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.

Related Articles

Latest Articles