Wednesday, May 15, 2024
spot_img

പ്രകൃതി വിരുദ്ധ പീഡനം; സൗദിയിൽ പൊലീസുകാരന് വധശിക്ഷ

റിയാദ്: സൗദിയിൽ അധികാര ദുര്‍വിനിയോഗം നടത്തിയ പൊലീസുകാരനെ വധശിക്ഷയ്ക്ക് വിധേയനാക്കി. അനധികൃതമായി കസ്റ്റഡിയിലെടുത്തയാളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനാണ് ശിക്ഷ. അതിക്രമവും അധികാര ദുര്‍വിനിയോഗവും സേവനത്തില്‍ വിശ്വാസ വഞ്ചനയും നടത്തിയ കുറ്റത്തിനാണ് സുരക്ഷാ ഉദ്യോഗസ്ഥനെ വധശിക്ഷക്കു വിധേയമാക്കിയത്.

ഖാലിത് ബിന്‍ മില്‍ഫി അല്‍ ഉതൈബി എന്ന ഉദ്യോഗ്‌സഥനെയാണ് റിയാദിൽ വ്യാഴാഴ്ച വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിയാദില്‍ ഒരു പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ ഏതാനും വ്യക്തികളെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്നു പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരില്‍ ഒരാളെ ബലമായി പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയമാക്കുകയും ചെയ്തതായാണ് സുരക്ഷാ ജീവനക്കാരന് എതിരായുള്ള കുറ്റം.

Related Articles

Latest Articles