Tuesday, October 6, 2026

ഓൺലൈൻ ക്ലാസുകൾ ശക്തമാക്കും; ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് മാറ്റമില്ല; പരീക്ഷയ്ക്ക് പ്രത്യേക സജ്ജീകരണം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കോവിഡ്‌ (Covid) വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ ശക്തമാക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത്‌ 1 മുതൽ 9 വരെ ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. എട്ടുമുതൽ 12വരെയുള്ള ക്ലാസുകളിൽ ജിസ്യൂട്ട് സംവിധാനം വഴിയായിരിക്കും ഓൺലൈൻ ക്ലാസുകൾ. ഈ കാലയളവിൽ ഹാജർനില നിർബന്ധമായും രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

അധ്യാപകര്‍ നിരന്തരം കുട്ടികളുമായി ആശയവിനിമയം നടത്തണം. പിടിഎ യോഗങ്ങള്‍ വിളിക്കണം. പരീക്ഷകള്‍ക്കും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഈ മാസം 29ന് തുടങ്ങും. കോവിഡ് പോസിറ്റീവായ കുട്ടികള്‍ക്ക് പ്രത്യേക മുറി സജ്ജമാക്കും. എഴുത്ത് പരീക്ഷയ്ക്ക് ശേഷം പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തും. 10,11,12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ പരീക്ഷക്ക് മുമ്പ് തീര്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യര്‍ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ ഈ മാസം 31 ന് ആരംഭിക്കും.എഴുത്ത് പരീക്ഷക്ക് മുമ്പാണ് ഇപ്പോള്‍ പ്രാക്ടിക്കല്‍ പരീക്ഷ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇത് മാറ്റി എഴുത്ത്പരീക്ഷയ്ക്കുശേഷം പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നതാണ്. പരീക്ഷ എഴുതേണ്ട കുടികളിൽ കൊവിഡ് ബാധിതരുണ്ടെങ്കിൽ അവർക്കായി സ്കൂളൂകളിൽ പ്രത്യേക മുറി സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles