Wednesday, May 15, 2024
spot_img

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ആറ് സംസ്ഥാനങ്ങളിലടക്കം കേന്ദ്ര സംഘം വരുന്നു

ദില്ലി: കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം ആറ് സംസ്ഥാനങ്ങളിലേയ്ക്ക് കേന്ദ്ര ആരോഗ്യവകുപ്പ് എത്തുന്നു.

മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, കേരള,ദില്ലി, ഉത്തര്‍പ്രദേശ്‌ എന്നീ ആറ് സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യത്തിലാണ് ആശങ്ക രേഖപ്പെടുത്തിയത്. ഈ ആറ് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സംഘത്തെ അയച്ചതായി മന്ത്രാലയം അറിയിച്ചു.

രോഗബാധിതര്‍ കൂടുന്നതിനൊപ്പം പരിശോധനയും കൂടുന്നുണ്ടെന്നാണ് വിശദീകരണം. രണ്ടാം തരംഗത്തെ അപേക്ഷിച്ച്‌ ഇത്തവണ മരണം കുറവാണെന്നും ആരോഗ്യമന്താലയം വ്യക്തമാക്കി. രണ്ടാം തരംഗത്തില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരുടെ എണ്ണം 2 ശതമാനം ആയിരുന്നു. ഇത് വാക്സിനേഷന്റെ പ്രാധാന്യം കാണിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.

Related Articles

Latest Articles