Saturday, May 4, 2024
spot_img

കോവിഡ് പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷി കുറയ്ക്കും; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

പാരിസ്: പുരുഷന്മാരിലെ കോവിഡ് ബാധ പ്രത്യുത്പാദന ശേഷിയെ ബാധിക്കാനിടയുണ്ടെന്ന് പുതിയ പഠനം. ബീജത്തിന്റെ ആരോഗ്യത്തേയും ഗര്‍ഭധാരണത്തിനുള്ള സാധ്യതയെയും കോവിഡ് കുറയ്ക്കുന്നതായി പഠനം പറയുന്നു. ജര്‍മനിയിലെ ജസ്റ്റസ് ലീബിഗ് സര്‍വകലാശാലയാണ് പരീക്ഷണ-നിരീക്ഷണ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

84 പുരുഷന്മാരില്‍ 60 ദിവസമാണ് പ്രധാനമായും പഠനം നടത്തിയത്. കൊറോണ വൈറസ് ബീജത്തിലുണ്ടാക്കുന്ന ആഘാതം പ്രത്യുത്പാദനശേഷിയേയും ബീജത്തിന്റെ ഗുണനിലവാരത്തേയും ബാധിക്കുമെന്ന് വ്യക്തമായതായി പഠനത്തിന് നേതൃത്വം നല്‍കിയ ബെഹ്‌സാത് ഹജിസദേഹ് മലേകി പറഞ്ഞു. കോവിഡ് ബാധ പുരുഷന്മാരിലെ പ്രത്യുത്പാദന ഹോര്‍മോണുകളേയും ബീജത്തിന്റെ വളര്‍ച്ചയേയും അവയവങ്ങളേയും ബാധിക്കുമെന്ന പഠനങ്ങള്‍ നേരത്തേയും പുറത്തുവന്നിരുന്നു.

Related Articles

Latest Articles