Monday, April 29, 2024
spot_img

കുതിച്ചുയർന്ന് കോവിഡ്;7,830 പുതിയ പുതിയ കേസുകൾ,ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ദില്ലി :രാജ്യത്ത് ദിനംപ്രതി കോവിഡ് കേസുകൾ വർദ്ധിച്ച് വരികയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 7,830 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും സജീവമായ കേസുകളുടെ എണ്ണം 40,000 കടന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.കോവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സജീവ കേസുകളുടെ എണ്ണം 40,215 ആയി ഉയർന്നിരിക്കുകയാണ്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.65 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.83 ശതമാനവുമാണ്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപക വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു.

Related Articles

Latest Articles