Monday, May 27, 2024
spot_img

കഴിഞ്ഞ 24 മണിക്കൂറിനിടെ 30,256 പേർക്ക് കൂടി കോവിഡ്; രാജ്യത്ത് പുതിയ കേസുകള്‍ ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,256 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 33,478,419 ആയി. പ്രതിദിന രോഗികൾ ഏറ്റവും കൂടുതൽ കേരളം, മഹാരാഷ്‌ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ്. കേരളമാണ് രോഗികളിൽ മുന്നിൽ നിൽക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,653 രോഗികളാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 43,938 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,27,15,105 പേർ ഇതുവരെ രോഗമുക്തി നേടി. 3,18,181 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

അതേസമയം രാജ്യത്ത് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടു ചെയ്ത പുതിയ കോവിഡ് കേസുകള്‍ ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് റിപ്പോർട്ട്. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 2.04 ശതമാനത്തില്‍ തുടരുകയാണ്. കഴിഞ്ഞ 84 ദിവസമായി മൂന്നില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്. 97.68 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. തുടര്‍ച്ചയായ 84 ദിവസങ്ങളായി 50,000-ല്‍ താഴെയാണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന പുതിയ രോഗികളെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്.

Related Articles

Latest Articles