Friday, April 26, 2024
spot_img

ദേശീയ നിർവാഹ​കസമിതി പുനസംഘടിപ്പിച്ച് ബിജെപി ‘; കേരളത്തിൽ നിന്ന് വി മുരളീധരനും കുമ്മനം രാജശേഖരനും സമിതിയിൽ; മെട്രോമാൻ ഇ ശ്രീധരന്‍ പ്രത്യേക ക്ഷണിതാവ്!

ദില്ലി: ബിജെപി ദേശീയ നിർവാഹ​കസമിതി പുനസംഘടിപ്പിച്ചു. കേരളത്തിൽ നിന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മുന്‍ മിസ്സോറാം ​ഗവര്‍ണര്‍ കുമ്മനം രാജശേഖരനും ആണ് സമിതിയിലുള്ളത്. പി കെ കൃഷ്ണദാസും ഇ ശ്രീധരനും പ്രത്യേക ക്ഷണിതാക്കളായി സമിതിയിലുണ്ട്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് നിര്‍വ്വാഹക സമിതി അംഗങ്ങളെ നിര്‍ദേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അദ്വാനി, മുരളീ മനോഹര്‍ ജോഷി, രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവര്‍ സമിതിയിലുണ്ട്. രാജ്യസഭാ കക്ഷിനേതാവ് പീയൂഷ് ഗോയലും സമിതിയില്‍ അംഗമാണ്.

50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ദേശീയ സമിതിയിലുണ്ട്.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്‍ നിര്‍വ്വാഹക സമിതിയില്‍ അം​ഗത്വം നേടി. ​ദേശീയ ഉപാധ്യക്ഷനെന്ന നിലയില്‍ എ.പി.അബ്ദുള്ളക്കുട്ടിയും ദേശീയ വക്താവായി ടോം വടക്കനും സമിതിയിലുണ്ട്.

എന്നാൽ അല്‍ഫോണ്‍സ് കണ്ണന്താനവും ശോഭാ സുരേന്ദ്രനും പുതിയ സമിതിയില്‍ ഇല്ല. ഒ രാജഗോപാലും നിര്‍വാഹക സമിതി പട്ടികയില്‍ ഇല്ല. പ്രായാധിക്യം മൂലമാണ് രാജഗോപാലിനെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Latest Articles