Sunday, May 5, 2024
spot_img

കോവിഡിൽ ആശങ്ക ഒഴിയുന്നു; രാജ്യത്ത് ഇന്നും രണ്ട് ലക്ഷത്തിൽ താഴെ വൈറസ് ബാധിതർ; വാക്‌സിനേഷൻ കുതിക്കുന്നു

ദില്ലി: രാജ്യത്ത് കോവിഡ് രോഗികൾ (Covid Updates In India) കുറയുന്നു. ഇന്നും രണ്ട് ലക്ഷത്തിൽ താഴെ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ 1,72,433 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന രോഗികളിൽ 6.8 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. പ്രതിദിന ടിപിആർ 10.99 ശതമാനമാണ്. ഇന്നലെ ഇത് 9.26 ശതമാനമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,107 പേർ രോഗമുക്തരായി. 95.14 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 15,33,921 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിൽ 1,008 മരണമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ രാജ്യത്ത് കോവിഡ് മരണസംഖ്യ ഉയർന്ന് തന്നെ നിൽക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവരെ 4,98,983 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. അതേസമയം രാജ്യത്ത് ഇതുവരെ 167.87 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ അർഹരായ ജനസംഖ്യയിൽ 75 ശതമാനം ആളുകൾക്കും വാക്സിൻ വിതരണം ചെയ്തെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.

എന്നാൽ കേരളത്തിൽ രോഗബാധ ഉയർന്നുതന്നെ നിൽക്കുകയാണ് ഇപ്പോഴും. കഴിഞ്ഞ ദിവസം 52,199 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂര്‍ 2295, ഇടുക്കി 1757, വയനാട് 1602, കാസര്‍ഗോഡ് 875 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്.

Related Articles

Latest Articles