Sunday, May 5, 2024
spot_img

ദില്ലിയിൽ കോവിഡ് വ്യാപനം കൂടുന്നു; ഇന്നും രോഗബാധിതരുടെ എണ്ണം 500 കടന്നു

ദില്ലി: രാജ്യത്ത് വീണ്ടും ആശങ്ക പടര്‍ത്തി ദില്ലിയിൽ കോവിഡ് വ്യാപനം കൂടുന്നു. തുടർച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം 500 കടന്നു. കഴിഞ്ഞ ദിവസം 4.21 ആയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.72 ശതമാനമായി ഉയർന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

ഒറ്റ ദിവസം കൊണ്ട് ഇന്നലെ ടിപിആറിൽ വലിയ വര്‍ധനയാണുണ്ടായത്. ഫെബ്രുവരി 20ന് ശേഷമാണ് ദില്ലിയിൽ വീണ്ടും ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 517 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതർ കർശന നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles