Saturday, May 18, 2024
spot_img

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2183 പേര്‍ക്ക്

ദില്ലി: വീണ്ടും രാജ്യത്തെ ആശങ്ക വര്‍ധിപ്പിച്ച്‌ കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ മാത്രം 2183 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച്‌ കോവിഡ് കേസുകളില്‍ 89.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം 1150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൂടാതെ മരണനിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ 214 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. കേരളത്തില്‍ 62 മരണങ്ങള്‍ കൂടി കോവിഡ് ബാധിച്ചുള്ള മരണമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നാലു പേര്‍ മാത്രമാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്.

ഇതിനോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നിട്ടുണ്ട്. 0.83 ശതമാനമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നത്. നിലവില്‍ 11,542 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Related Articles

Latest Articles