Saturday, May 4, 2024
spot_img

കോവിഡ് വ്യാപനം; ‘ആരില്‍നിന്നും രോഗം പകരുന്ന അവസ്ഥ; നാലിരട്ടി വര്‍ധന, സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം’; മുന്നറിയിപ്പ് നൽകി വീണാ ജോർജ്

തിരുവനന്തപുരം: കേരളത്തിലെ പ്രതിദിന കോവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞതാണ് എന്നും എന്നാല്‍ ക്രിസ്മസ്, പുതുവർഷ ആഘോഷം കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കേസുകള്‍ വര്‍ധിച്ചുവെന്നും മന്ത്രി പറഞ്ഞു.

എന്നാൽ ജനുവരി ഏഴിന് കേസുകള്‍ അയ്യായിരത്തിനു മുകളിലായിരുന്നു അതു കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ജനുവരി 12ന് 12,000നു മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തി. ഇനിയും കേസുകള്‍ കുത്തനെ ഉയരാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

മാത്രമല്ല ആരില്‍നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ ശരിയായവിധം എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ധരിക്കേണ്ടതാണ് എന്നും അവർ കൂട്ടിച്ചേർത്തു.

‘പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് പരിശോധന നടത്തണം. ഓഫിസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായ വിധം മാസ്‌ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൈ കഴുകുന്ന സ്ഥലങ്ങളിലും തിരക്ക് കൂട്ടരുത്. അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമായതിനാല്‍ ജനാലകളും വാതിലുകളും തുറന്നിടണം. കടകളിലും ഷോപ്പിങ് മാളുകളിലും പോകുന്നവര്‍ ഒരിക്കലും മാസ്‌ക് താഴ്ത്തരുത്. എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം’- മന്ത്രി അഭ്യർഥിച്ചു.

Related Articles

Latest Articles