Saturday, May 4, 2024
spot_img

കൊവിഡ് കേസുകള്‍ കുതിക്കുന്നു; പുതിയ വകഭേദങ്ങള്‍ക്ക് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍

ദില്ലി: ദില്ലിയിൽ കോവിഡ് കേസുകൾ കുതിക്കുകയാണ്. ഇതിന് പിന്നില്‍ പുതിയ വകഭേദങ്ങളാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളുടെ സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ഐഎല്‍ബിഎസില്‍ വിവിധ സാമ്പിളുകൾ പരിശോധിച്ച്‌ വരികയാണെന്ന് വിദഗ്ധര്‍ അറിയിച്ചു.

ഒമിക്രോണിന് ആകെ 8 വകഭേദങ്ങളുണ്ട്, അതില്‍ ഒന്ന് പ്രൈം ആണ്. പൂര്‍ണമായി കുത്തിവയ്പ് എടുക്കാത്തതിനാല്‍ കുട്ടികളില്‍ അപകടസാധ്യത കൂടുതലാണെന്ന്. പൊതു ഇടങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാനാണ് സാധ്യത.

അതേസമയം ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കേസുകള്‍ വര്‍ധിക്കുന്നത് നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്ന് ഐസിഎംആര്‍ മുന്‍ ചീഫ് സയന്റിസ്റ്റ് ഡോക്ടര്‍ ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞിരുന്നു.

Related Articles

Latest Articles