Monday, May 6, 2024
spot_img

ഇറാഖിൽ ചാവേറാക്രമണത്തിൽ 35 മരണം; പിന്നിൽ ഐഎസെന്ന് റിപ്പോർട്ട്

ബാഗ്ദാദ്: ഇറാഖിലുണ്ടായ ഐ.എസ് നടത്തിയ ചാവേറാക്രമണത്തിൽ 35 പേർ മരിച്ചു. ഇറാഖിലെ ബാഗ്ദാദിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ അറുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരു ടെലഗ്രാം ചാനലിൽ വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അബു ഹംസ അൽ ഇറാഖി എന്ന ആളാണ് ചാവേറായി എത്തിയത്. ബെൽറ്റ് ബോംബ് ധരിച്ചെത്തിയ ഇയാൾ ആളുകൾക്കിടയിലേയ്ക്ക് എത്തിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.

ബാഗ്ദാദിലെ വടക്കൻ സദർ സിറ്റി മേഖലയിലാണ് ആക്രമണം നടന്നത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മാർക്കറ്റിൽ തിരക്കനുഭവപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഈ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരാണ്. ഐ.എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ അപ്പോൾ തന്നെ പുറത്തുവന്നിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles