Wednesday, December 17, 2025

സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വ്യാപനം; മന്ത്രിസഭാ യോഗം കഴിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. യോഗത്തില്‍, കൂടുതല്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.

രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾക്ക് വേണ്ടിയുള്ള പ്രാഥമിക ചര്‍ച്ചകളും യോഗത്തില്‍ നടന്നു. ഭരണകേന്ദ്രങ്ങള്‍ ഉൾപ്പെടെ രോഗവ്യാപനത്തിന്റെ വലയിൽപ്പെട്ടുകഴിഞ്ഞു. ആള്‍കൂട്ടങ്ങള്‍ ഇനി നിയന്ത്രിക്കാതെ പറ്റില്ലെന്ന പൊതു അഭിപ്രായം യോഗത്തിലുണ്ടായി.

ആശുപത്രികളില്‍ ഐ സി, യു, ഓക്‌സിജന്‍ അടക്കമുള്ള കാര്യങ്ങള്‍ സജ്ജമാണെന്ന് യോഗം വിലയിരുത്തി. വിദ്ഗദരുടെ അഭിപ്രായങ്ങള്‍കൂടി കേട്ടതിന് ശേഷം നാളത്തെ യോഗത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച തീരുമാനമുണ്ടാകും.നാളത്തെ യോഗത്തിൽ കൂടുതൽ നിയന്ത്രങ്ങൾ ഉണ്ടാകും.

Related Articles

Latest Articles