ദില്ലി: രാജ്യത്ത് കോവിഡ് അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 2,71,202 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. കഴിഞ്ഞദിവസത്തേതിനാക്കാള്‍ രണ്ടായിരത്തിലധികമാണ് രോഗികളുടെ വര്‍ധന.
314 പേരാണ് മരിച്ചത്. 1,38,331 പേര്‍ രോഗുമുക്തി നേടി. രാജ്യത്ത് വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 15,50,377 ആയി. ടിപിആര്‍ നിരക്ക് 16.28 ആണ്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 7,743 ആയി.

