Sunday, April 28, 2024
spot_img

ആശങ്കയോടെ ലോകം;രോഗബാധിതരുടെ എണ്ണം ക്രമാതീതം, മരണം അഞ്ചര ലക്ഷത്തിലധികം

കോവിഡ് ആശങ്കയിൽ ലോകം ; വൈറസ്‌ബാധിതരുടെ ബാധിതരുടെ എണ്ണം ഒരു കോടി പത്തൊൻപത് ലക്ഷത്തിലധികം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു . വേൾഡോമീറ്ററിന്റെ കണക്കുകൾ പ്രകാരം ഇതുവരെ ലോകത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,19,49280 ആയി .രോഗ ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 546,601 ആയി ഉയർന്നു. ഇതുവരെ 6,849,545 പേരാണ് രോഗമുക്തി നേടിയത്. ഇത്തരത്തിൽ ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് ലോകത്തെയാകെ ആശങ്കയിലാഴ്ത്തുന്നു.

അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ അരലക്ഷത്തോളം പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 30,95,700 ആയി ഉയർന്നു. ഇവിടെ 900 -ത്തിൽ കൂടുതൽ പേരാണ് ഇന്നലെ മാത്രം മരിച്ചത്. ബ്രസീലിൽ നാൽപതിനായിരത്തിലധികം പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

അതേസമയം , ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ്‌ ഉണ്ടായിരിക്കുന്നത് .743,481 പേർക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് . മരണസംഖ്യ ഇരുപതിനായിരം പിന്നിട്ടു . രോഗമുക്തി നേടിയവരുടെ എണ്ണം 457,058ആയി.

Related Articles

Latest Articles