Sunday, October 25, 2026

ടി പത്മനാഭന്‌ കോവിഡ്‌ സ്ഥിരീകരിച്ചു

കണ്ണൂര്‍: കഥാകൃത്ത് ടി.പത്മനാഭന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർത്ത പനിയും ക്ഷീണവുമുണ്ട്‌. മറ്റ്‌ കാര്യമായ പ്രയാസമൊന്നുമില്ല.

അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് കോവിഡ് മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. 91 വയസ്സുള്ള അദ്ദേഹത്തിന് കോവിഡിനൊപ്പം പ്രായാധിക്യത്തെ തുടർന്നുള്ള പ്രശ്നങ്ങളും പനിയും ജലദോഷവും പ്രതിസന്ധിയായുണ്ട്‌.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles