Tuesday, May 7, 2024
spot_img

എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 33 വിദ്യാർഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ബെംഗളൂരു: കർണാടകയിൽ എസ് എസ് എൽ സി പരീക്ഷയെഴുതിയ 33 വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുമായി അടുത്ത് ഇടപഴകിയ 80 കുട്ടികളെ ഹോം ക്വാറന്റൈനിൽ പാര്‍പ്പിച്ചിരിക്കുകയാണ്. ജൂൺ 25 മുതൽ ജൂലായ് 3 വരെയാണ് പരീക്ഷ നടന്നത്. സംസ്ഥാനത്ത് മൊത്തം 7.60 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കണ്ടെയന്‍മെന്റ് സോണുകളില്‍ നിന്ന് മാത്രം 3911 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.

അതേസമയം, പരീക്ഷയ്ക്ക് മുമ്പ് ആരോഗ്യവകുപ്പിന്റെ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളെയെല്ലാം ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ചത്. എന്നിട്ട് പോലും കുട്ടികളിൽ കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ് . ഇതുവരെ 19710 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത് . 293 പേർ മരിച്ചു.

Related Articles

Latest Articles