Friday, April 26, 2024
spot_img

പൊലിസ് ഉദ്യോഗസ്ഥർ അടക്കമുള്ള കൊവിഡ് മുന്നണി പോരാളികൾക്ക് ഇന്ന് മുതൽ കൊവിഷീൽഡ് വാക്സിൻ നൽകും!

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർ അല്ലാതെയുള്ള കൊവിഡ് മുന്നണി പോരാളികൾക്കുള്ള കൊവിഡ് വാക്സീൻ ഇന്ന് മുതൽ നൽകി തുടങ്ങും. കൊവിഷീൽഡ് വാക്സിനാണ് നൽകുന്നത്. പൊലിസ് ഉദ്യോഗസ്ഥർ, മറ്റ് സേനാ വിഭാഗങ്ങൾ, റവന്യൂ പഞ്ചായത്ത് ജീവനക്കാർ മുനിസിപ്പാലിറ്റി ജീവനക്കാർ, എന്നീ വിഭാഗങ്ങളിലെ മുന്നണിപ്പോരാളികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇതുവരെയുള്ള കണക്കിൽ 3,30,775 ആരോഗ്യപ്രവർത്തകരാണ് കേരളത്തിൽ വാക്സിൻ സ്വീകരിച്ചത്. എന്നാൽ കൊവാക്സിനും കേരളം സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിലും മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങൾ പൂർത്തിയാകാത്തതിനാൽ ഉപയോഗിക്കില്ലെന്ന് നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു.

Related Articles

Latest Articles