Sunday, May 5, 2024
spot_img

ബിഹാർ നിയമസഭയിൽ നാടകീയ രംഗങ്ങൾ; കശ്മീർ ഫയൽസിന്റെ ടിക്കറ്റുകൾ വലിച്ച് കീറി സിപിഐ (എം എൽ) ജനപ്രതിനിധികൾ

ദില്ലി: ബിഹാർ നിയമസഭയിൽ കശ്മീർ ഫയൽസിന്റെ ടിക്കറ്റുകൾ വലിച്ചു കീറി സിപിഐ (എം എൽ) പ്രതിഷേധം. നിയമസഭാംഗങ്ങൾക്കായി ചിത്രത്തിന്റെ ഒരു പ്രത്യേക പ്രദർശനം സർക്കാർ ഒരുക്കിയിരുന്നു. ഇതിനായി അംഗങ്ങൾക്ക് വിതരണം ചെയ്ത ടിക്കറ്റുകളാണ് പ്രതിപക്ഷ മുന്നണിയിലെ രണ്ടാമത്തെ ഏറ്റവുംവലിയ കക്ഷിയായ സിപിഐ (എം എൽ ) അംഗങ്ങൾ കീറിയെറിഞ്ഞത്. സർക്കാർ വർഗീയ അജണ്ടകൾ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് എം എൽ എ മാരുടെ പ്രതിഷേധം. തുടർന്ന് സഭയുടെ അന്തസ്സിനു നിരക്കാത്ത പെരുമാറ്റം അംഗങ്ങളിൽനിന്നുണ്ടാകരുതെന്ന് സ്‌പീക്കർ വിജയകുമാർ സിൻഹ റൂളിംഗ് നൽകി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ തടസ്സപ്പെട്ടു. നിരവധി സിനിമകൾ ഇതിനു മുമ്പും വന്നുപോയിട്ടുണ്ടെന്നും എന്നാൽ സർക്കാർ ആദ്യമായാണ് ഒരു സിനിമക്കായി പ്രചാരണം നടത്തുന്നതെന്നും ഇത് ബിജെപി യുടെ വർഗീയ അജണ്ടയുടെ ഭാഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാൽ ക്രൂരമായ പീഡനങ്ങൾ കാരണം ജീവൻ നഷ്ടപ്പെടുകയും പലായനം ചെയ്യേണ്ടിവരുകയും ചെയ്ത ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകളോട് പ്രതിപക്ഷം ഇനിയെങ്കിലും കരുണ കാട്ടണമെന്നും. കശ്മീരിൽ പണ്ഡിറ്റുകൾക്ക് ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് പ്രതിപക്ഷ നിലപാടെന്നും ബിജെപി ആരോപിച്ചു. നാടെങ്ങും ഇരകളായ നിരപരാധികൾക്ക് വേണ്ടി നിലകൊള്ളുമ്പോൾ ഇടത് പാർട്ടികൾ നിലകൊള്ളുന്നത് മത മൗലീകവാദികൾക്കുവേണ്ടിയാണ്. ചിത്രത്തെ മുൻവിധികളോടെ വിമർശനം നടത്തരുതെന്നും ചിത്രം കണ്ട് അഭിപ്രായം പറയാനും ബിഹാർ ഉപമുഖ്യമന്ത്രി പ്രതിപക്ഷത്തോടാവശ്യപ്പെട്ടു. കശ്മീരി പണ്ഡിറ്റുകൾക്ക് മത തീവ്രവാദികളിൽ നിന്ന് നേരിടേണ്ടിവന്ന ക്രൂര പീഡനങ്ങളുടെ പുനരാവിഷ്കരണമാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത “ദി കശ്മീർ ഫയൽസ്”. രാജ്യമൊട്ടുക്കും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി ബോക്സോഫീസ് ഹിറ്റായ ചിത്രമാണ് “ദി കാശ്മീർ ഫയൽസ്”

Related Articles

Latest Articles