Sunday, May 19, 2024
spot_img

എതിർക്കുന്നവരെല്ലാം ശത്രുക്കളല്ല; ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തണം; സിൽവർലൈനിൽ വിമർശനവുമായി സിപിഐ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ വിമര്‍ശനവുമായി (CPI) സി.പി.ഐ. പദ്ധതിയെ എതിർക്കുന്നവർ എല്ലാവരും ഇടതുപക്ഷത്തിന്റെ ശത്രുക്കളായി കണക്കാകാൻ കഴിയില്ലെന്ന് സിപിഐ അസി.സെക്രട്ടറി കെ.പ്രകാശ് ബാബു ചൂണ്ടിക്കാണിച്ചു. ജനങ്ങളെ ബോധ്യപ്പെടുത്തി സ്വപ്ന പദ്ധതിയായി കെ റെയില്‍ നടപ്പാക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു.

ചില കാര്യങ്ങൾ തിരുത്താൻ സർക്കാർ തയ്യാറാവേണ്ടതുണ്ട്. സമാധാനപരമായ അന്തരീക്ഷത്തിലേ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയൂവെന്നും പ്രകാശ് ബാബു പറഞ്ഞു. പരിസ്ഥിതി വിഷയങ്ങളിലും സാമൂഹിക ആഘാത പഠനങ്ങളിലും സർക്കാർ സ്വീകരിക്കുന്ന നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തി ആശങ്ക അകറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles