Sunday, May 5, 2024
spot_img

മലയാളികളുടെ ‘ഹൃദയം’ ഇനി ബോളിവുഡിലും, തമിഴിലും, തെലുങ്കിലും: സന്തോഷം പങ്കുവെച്ച് പ്രണവും, മോഹൻലാലും

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ജനുവരി 21നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും നിറഞ്ഞ കയ്യടികളോടെയാണ് ജനം ഏറ്റടുത്തത്. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം ‘ഹൃദയം’ സ്വന്തമാക്കിയിരിക്കുകയാണ് ധർമ്മ പ്രൊഡക്ഷൻസും, ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസും. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇനി എത്തും.

ഈ വാർത്ത പ്രണവ് മോഹൻലാലാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. പിന്നാലെ മോഹൻലാലും പോസ്റ്റ് പങ്കുവെച്ചു. ജേക്കബിൻ്റെ സ്വർഗരാജ്യം എന്ന സിനിമയ്ക്ക് ശേഷം വിനീത് സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയം. ജേക്കബിൻ്റെ സ്വർഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രമാണിത്. പ്രണവിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിൽ വിശ്വജിത്ത് ആണ് ക്യാമറ. ഹിഷാം അബ്ദുൽ വഹാബ് പാട്ടുകളൊരുക്കിയത്. ഹിഷാമിൻ്റെ പാട്ടുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. രഞ്ജൻ അബ്രഹാം എഡിറ്റ്. മെറിലാൻഡ് സിനിമാസ്, ബിഗ് ബാങ് എൻ്റർടെയിന്മെൻ്റ്സ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സിതാര സുരേഷ്, കോ-പ്രൊഡ്യൂസര്‍ -നോബിള്‍ ബാബു തോമസ്, എഡിറ്റര്‍ – രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനര്‍ – ദിവ്യ ജോര്‍ജ്, വിതരണം -മെറിലാന്റ് സിനിമാസ്. പി.ആര്‍.ഓ- ആതിര ദില്‍ജിത്ത്.

Related Articles

Latest Articles