Friday, October 16, 2026

“വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട”അൻവറിന്റെ വീടിനുമുന്നിൽ ഫ്ളക്സ് സ്ഥാപിച്ച് സിപിഎം

എംഎൽഎ പിവി അൻവർ ഇന്നലെ വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെ അൻവറിന്റെ വീടിന് മുന്നിൽ സിപിഎം ഫ്ളക്സ് സ്ഥാപിച്ചു. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ടെന്നാണ് ഫ്ലെക്സിൽ എഴുതിയിരിക്കുന്നത് .മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിക്കുന്ന അതേ വാക്യംതന്നെയാണ് ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ചിച്ച ഫ്ളക്സിലുള്ളത് .ഇന്നലെ രാത്രിയോടെ ആയിരിന്നു ഫ്ലെക്സ് സ്ഥാപിച്ചത്.

ഇന്നലെ വൈകിട്ട് അൻവർ നടത്തിയ വാർത്താ സമ്മേളനത്തിൽ വലിയ വിമർശനം ആയിരുന്നു മുഖ്യമന്ത്രിയ്‌ക്കെതിരെ ഉയർത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെക്കുറിച്ചും അൻവർ പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇരുവരുടെയും ചിത്രമുള്ള ഫ്‌ളക്‌സ് ബോർഡായിരുന്നു സിപിഎം അൻവറിന്റ വീടിന് മുൻപിൽ സ്ഥാപിച്ചത്.അതെസമയം ഇതൊക്കെ വിമർശനങ്ങളായി മാത്രം കാണുന്നു ആരൊക്കെ എന്തൊക്കെ ചെയ്താലും പ്രകോപനങ്ങൾ ഉണ്ടാക്കിയാലും നീതി കിട്ടുന്നവരെ പോരാടുമെന്നാണ് അൻവർ പ്രതികരിച്ചത്.

Related Articles

Latest Articles