കൊച്ചി: കുണ്ടറയിലെ പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്. സംഭവത്തില്‍ ശശീന്ദ്രനെതിരെ കേസെടുക്കില്ല. അദ്ദേഹം കുറ്റക്കാരനല്ലെന്ന് നിയമോപദേശം. ‘നല്ല നിലയില്‍ പരിഹരിക്കുക’ എന്ന പ്രയോഗത്തില്‍ തെറ്റില്ലെന്ന് നിഘന്‍ഡു ഉദ്ധരിച്ച് ജില്ലാ ഗവ. പ്ലീഡര്‍ ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിയമോപദേശം നല്‍കി.
നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്ന അർഥത്തിലാണ് മന്ത്രി സംസാരിച്ചത് എന്നാണ് നിയമോപദേശം. ഇരയുടെ പേരോ പരാമർശമോ മന്ത്രി നടത്തിയിട്ടില്ല. കേസ് പിൻവലിക്കണമെന്ന ഭീഷണി ഫോൺ സംഭാഷണത്തിൽ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് മന്ത്രിയുടെ വിവാദ ഫോണ്‍ കോളിന് ആസ്പദമായ സംഭവം നടക്കുന്നത്.
അതേസമയം ഫോൺ വിളി വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ നിയമ നടപടി സ്വീകരിയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. എ കെ ശശീന്ദ്രന്‍ ചെയ്തത് തെറ്റായ നടപടിയായിരുന്നു. ഒരു കാരണത്താലും ഇത് അംഗീകരിയ്ക്കാനാവില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

