വാക്‌സിനായി പുതിയ തന്ത്രങ്ങൾ മെനയുകയാണ് കേരളം സർക്കാർ. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണം എന്നാണ് പുതിയ ആവിശ്യം. അതേസമയം അശാസ്ത്രീയ ലോക്ക്ഡൗൺ മൂലം നിരവധി ജീവനുകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. നിലവിൽ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉടന്‍ തുറക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നത്. ഒന്നര വര്‍ഷമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ വിഷമിക്കുകയാണ്. വിദ്യാര്‍ഥികളെയും ജീവനക്കാരെയും മുന്‍നിര പ്രവര്‍ത്തകരായി പരിഗണിച്ച് വാക്സിന്‍ നല്‍കണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ അറിയേണ്ട മറ്റൊരു കാര്യം രാജ്യത്ത് ആക്ടീവ് കൊവിഡ് രോഗികളില്‍ 40.58 ശതമാനം പേര്‍ കേരളത്തിലാണ് എന്നുള്ളതാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ രേഖകളിലാണ് രാജ്യത്തെ പകുതിയോളം രോഗികള്‍ കേരളത്തിലാണെന്ന അതീവ ഗൗരവമുള്ള കണക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മാത്രമല്ല കൊറോണ വ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിക്കാത്ത കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങള്‍ കൊറോണയെ അതിജീവിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ കോളേജുകള്‍ തുറക്കാനാണ് മറ്റു സംസ്ഥാനങ്ങള്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍, സിസിഎം ഭരിക്കുന്ന കേരളത്തില്‍ ഇപ്പോഴും പൂര്‍ണ്ണമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതു പരാമര്‍ശിക്കാതെയാണ് കേന്ദ്ര സര്‍ക്കാരിനോട് സിപിഎം പുതിയ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്.

