Sunday, May 19, 2024
spot_img

രാജ്യത്ത് 24 വ്യാജ സർവകലാശാലകൾ; കേരളത്തിലും ഒരു സർവകലാശാല വ്യാജമായി പ്രവർത്തിക്കുന്നത്; സുപ്രധാന വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ദില്ലി: രാജ്യത്തെ 24 സ്വയം പ്രഖ്യാപിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാജമാണെന്ന് യുജിസി. അതോടൊപ്പം മാനദണ്ഡങ്ങൾ ലംഘിച്ച രണ്ടെണ്ണം കൂടി കണ്ടെത്തുകയും ചെയ്‌തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. ലോക്‌സഭയിൽ രേഖാമൂലമുള്ള ചോദ്യത്തിനുള്ള മറുപടിയായായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്താൽ. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ, ഇലക്ട്രോണിക് അച്ചടി മാധ്യമങ്ങൾ എന്നിവയിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ, യുജിസി 24 സ്വയം പ്രഖ്യാപിത സ്ഥാപനങ്ങളെ വ്യാജ സർവകലാശാലകളായി പ്രഖ്യാപിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ അധികാരപരിധിയിലുള്ള ഇത്തരം സർവകലാശാലകൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും വിദ്യാഭ്യാസ സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും കമ്മീഷൻ കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1956 ലെ യുജിസി നിയമം ലംഘിച്ചു കൊണ്ടുള്ള ഏതെങ്കിലും സ്വയം പ്രഖ്യാപിത വിദ്യാഭ്യാസ സ്ഥാപനം കണ്ടെത്തുകയോ അല്ലെങ്കിൽ അവയുടെ പ്രവർത്തനം ശ്രദ്ധയിൽ പെടുകയോ ചെയ്താൽ, അനധികൃത ബിരുദ സർട്ടിഫിക്കറ്റുകൾ നൽകുന്ന അനധികൃത സ്ഥാപനങ്ങൾക്ക് കാരണംകാണിക്കൽ, മുന്നറിയിപ്പ് നോട്ടീസുകൾ നൽകും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൂടാതെ, ഭാരതീയ ശിക്ഷ പരിഷത്ത്, ലക്നൗ, യുപി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആൻഡ് മാനേജ്മെന്റ, കുത്തബ് എൻക്ലേവ്, ദില്ലി എന്നിവയും 1956 ലെ യുജിസി നിയമം ലംഘിച്ച് പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതുസംബന്ധിച്ച കാര്യങ്ങൾ കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം ദില്ലിയിൽ ഏഴ് വ്യാജ സർവകലാശാലകളുണ്ട്. കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, വൊക്കേഷണൽ യൂണിവേഴ്സിറ്റി, എഡിആർ സെൻട്രിക് ജൂറിഡീഷ്യൽ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്, അധ്യാത്മിക് വിശ്വവിദ്യാലയ എന്നിവയാണത്. അതോടൊപ്പം ഒഡീഷയിലും, പശ്ചിമ ബംഗാളിലും ഇത്തരം രണ്ട് സർവകലാശാലകൾ വീതമുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, കൊൽക്കത്ത, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്, കൊൽക്കത്ത, നബഭാരത് ശിക്ഷ പരിഷത്ത്, റൂർക്കല, നോർത്ത് ഒറീസ കാർഷിക, സാങ്കേതിക സർവകലാശാല എന്നിവയാണ് വ്യാജമായി പ്രവർത്തിക്കുന്നത്.

കർണാടക, കേരളം, മഹാരാഷ്ട്ര, പുതുച്ചേരി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഓരോ വ്യാജ സർവകലാശാലകളുണ്ട്, ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ, പുതുച്ചേരിയിൽ ക്രൈസ്റ്റ് ന്യൂ റ്റെസ്റ്റമൻറ്റ് ഡീംഡ് യൂണിവേഴ്സിറ്റി, ആന്ധ്രാപ്രദേശിൽ രാജ അറബിക് യൂണിവേഴ്സിറ്റി, നാഗ്പൂരിൽ സെന്റ് ജോൺസ് യൂണിവേഴ്സിറ്റി, കേരളത്തിൽ ബഡഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി എന്നിവ വ്യാജമായി പ്രവർത്തിക്കുന്നവയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles