Friday, May 3, 2024
spot_img

കണ്ണൂരിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു!!! അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂർ: കണ്ണൂരിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു(CPM Worker Murder In Kannur). തലശ്ശേരിയിലെ ന്യൂമാഹിക്കടുത്ത് പുന്നോലിൽ ആണ് സംഭവം. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. വീടിനടുത്ത് വച്ചാണ് വെട്ടേറ്റത്.

മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ ആശുപത്രിയിലാണ്. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്.അതേസമയം കൊലപാതകം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ബന്ധുക്കളുടെ മൊഴി എടുത്ത പോലീസ് അക്രമികളുടെ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തി. ഹരിദാസിനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ സുരനും വെട്ടേറ്റു. വെട്ടുകൊണ്ട് ​ഗുരുതരാവസ്ഥയിലായ ഹരിദാസിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പോലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. അതേസമയം സി പി എം പ്രവർത്തകനായ ഹരിദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി ന​ഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.

Related Articles

Latest Articles