Monday, September 21, 2026

പരാജയ ഭീതിയിൽ വിറളി പൂണ്ട് സിപിഎം ; ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനു നേരെ സിപിഎമ്മിന്റെ കൈയ്യേറ്റ ശ്രമം


തിരുവനന്തപുരം: ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് നേരെ വർക്കല പളളിക്കലിലും മൂതലയിലും ആക്രമണം. എൻഡിഎയുടെ വാഹന പ്രചാചരണത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. പ്രചാരണ വാഹനം തടഞ്ഞു നിർത്തിയ സിപിഎം പ്രവർത്തകർ അസഭ്യ വർഷവും നടത്തി. ആക്രമണത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലന് പരുക്കേറ്റു.

പ്രകോപനപരമായ നീക്കങ്ങളാണ് ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ സിപിഎം സ്വീകരിക്കുന്നത്.രണ്ട് ദിവസം മുൻപ് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഓഫീസിനു നേരെ സിപിഎം അക്രമം അഴിച്ചുവിട്ടിരുന്നു.

പത്തനംതിട്ടയിൽ കെ സുരേന്ദ്രന്റെ പ്രചാരണത്തിനിടെ ശബരിമല വിഷയം പരാമർശിക്കരുതെന്ന് ആവശ്യപ്പെട്ടും സിപിഎം സംഘർഷം സൃഷ്ടിച്ചിരുന്നു.

Related Articles

Latest Articles